y
ഉദയംപേരൂരിൽ അലഞ്ഞു നടക്കുന്ന തെരുവ് നായ്ക്കൾ

തൃപ്പൂണിത്തുറ: ഉദയംപേരൂരിൽ തെരുവുനായ് ശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രിയദർശിനി സാംസ്കാരികവേദി ചെയർമാൻ ബാരിഷ് വിശ്വനാഥ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. വിദ്യാർത്ഥികൾക്കും ആരാധനാലയങ്ങളിൽ പോകുന്നവർക്കും പത്രവിതരണക്കാർക്കും നായ്ക്കൾ പേടിസ്വപ്നമായി. പൂത്തോട്ടയിൽ തെരുവുനായ് കുറുകെച്ചാടി സ്കൂട്ടർ യാത്രിക അപകടത്തിൽപ്പെട്ടത്

കഴിഞ്ഞദിവസമാണ്. തെരുവുനായകളുടെ വിളയാട്ടം അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.