കൊച്ചി: എസ്.ആർ.വി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ഏകദിന ഓറിയന്റേഷൻ ക്യാമ്പ് നടത്തി. പ്രിൻസിപ്പൽ ജിൻസി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി അജിമോൻ പൗലോസ് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ ലക്ഷ്മി സുധാകർ, വി.ജി. ചിത്ര, ജിഷ ഷേണായി, അനു വർഗീസ് ,എം.ജി. പ്രസാദ്, വോളന്റിയർ ലീഡർ അനഘ ജേക്കബ് എന്നിവർ പ്രസംഗിച്ചു.