മൂവാറ്റുപുഴ: നഗരസഭ 21-ാം വാർഡിൽ ആരംഭിച്ച ചെണ്ടുമല്ലിയുടെ വിത്ത് നടീൽചടങ്ങിന്റെ ഉദ്‌ഘാടനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചു. വാർഡ്കൗൺസിലർ ജിനു ആന്റണി അദ്ധ്യക്ഷനായി. വാർഡിലെ ജനകീയ കൂട്ടായ്മ കൃഷിഭവനുമായി സഹകരിച്ചാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. നഗരസഭ ചെയർമാൻ പി.പി. എൽദോസ്, കൗൺസിലർ ജോളി മണ്ണൂർ, അഡ്വ. ഒ.വി. അനീഷ്, റാം മോഹൻ, സുരേഷ്, സിസ്റ്റർ റാണിറ്റ്, സിസ്റ്റർ ജെസ്സിൻ തുടങ്ങിയവർ സംസാരിച്ചു.