vetrenary

കൊച്ചി: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ്, മൃഗസംരക്ഷണവകുപ്പ് , വിദ്യാഭ്യാസവകുപ്പ്, ജില്ലാ പഞ്ചായത്ത് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോകജന്തുജന്യ രോഗ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ഡോ.എൻ.ഉഷാറാണി അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മിഡ് സോൺ വൈസ് പ്രസിഡന്റ് ഡോ. ജെയിൻ ചിമ്മൻ വിഷയാവതരണവും ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. കെ. സവിത മുഖ്യപ്രഭാഷണവും നടത്തി. ഡോ. എസ്. അനിൽ കുമാർ, ഡോ.ലീനാ പോൾ, ഡോ. റെജി വർഗീസ് ജോർജ് എന്നിവർ സംസാരിച്ചു.