കൂത്താട്ടുകുളം: അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് കൂത്താട്ടുകുളം ഹൗസിംഗ് സഹകരണ സംഘത്തിൽ സംഘം പ്രസിഡന്റ് റെജിജോൺ പതാക ഉയർത്തി. മാർക്കോസ് ഉലഹന്നാൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വൈസ് പ്രസിഡന്റ് കെ.സി. ഷാജി, മുൻ പ്രസിഡന്റ് പ്രിൻസ് പോൾ ജോൺ, ഭരണസമിതി അംഗങ്ങളായ ഉഷ വിമലാക്ഷൻ, ലീലകുര്യാക്കോസ്, സെക്രട്ടറി ഇൻ ചാർജ് ഷീജ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.