vasavan
മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് തുടർച്ചയായ മൂന്നാം തവണയും നേടിയ കണയന്നൂർ ബാങ്ക് ഭാരവാഹികൾ മന്ത്രി വി.എൻ. വാസവനിൽനിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു

കൊച്ചി: സംസ്ഥാനത്തെ 77 താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്കുകളിൽ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് തുടർച്ചയായ മൂന്നാംതവണയും കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്. കോട്ടയം മാമ്മൻമാപ്പിള ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് എം.പി. ഉദയൻ, വൈസ് പ്രസിഡന്റ് എൻ.എൻ. സോമരാജൻ, സെക്രട്ടറി സന്ധ്യ ആർ. മേനോൻ, അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. സിജു, ഷേർളി കുര്യാക്കോസ്, ഭരണസമിതി അംഗങ്ങൾ എന്നിവർ ചേർന്ന് മന്ത്രി വി.എൻ. വാസവനിൽനിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.