prathi

മൂവാറ്റുപുഴ: കദളിക്കാട് ഉണ്ണികൊലക്കേസിൽ പ്രതിയെ വെറുതെവിട്ട് മൂവാറ്റുപുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി. കദളിക്കാട് കൊത്തളത്തിൽ ഉണ്ണി (32) കൊലചെയ്യപ്പെട്ട കേസിലാണ് പ്രതിയെന്ന് സംശയിക്കുന്ന സഹോദരനെ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അഭാവത്തിൽ സംശയത്തിന്റെ ആനുകൂല്യത്തിൽ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി ടോമി വർഗീസ് വെറുതെവിട്ടത്. 2019 ജനുവരി 21നാണ് കേസിനാസ്പദമായ സംഭവം. രാത്രി വീട്ടിലെത്തിയ പ്രതി ഉണ്ണിയെ കൊലപ്പെടുത്തുകയെന്ന് ഉദ്ദേശത്തോടെ കത്രിക കൊണ്ട് നെഞ്ചിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നെന്നാണ് പ്രതിക്കെതിരെയുള്ള കേസ്. ഉടൻതന്നെ ഉണ്ണിയെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിക്കുവേണ്ടി അഡ്വ. എം.പി നിഷാദ് ഹാജരായി.