കൊച്ചി: മഴക്കാല ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം പ്രൊഫഷണൽ ക്ലബ് സംഘടിപ്പിക്കുന്ന 17-ാമത് മഴക്കാല പന്തുകളി 'ഷൂട്ട് ദ റെയിൻ' മത്സരം കളമശേരി സെൻ ജോസഫ് സിന്തറ്റിക് സ്റ്റേഡിയത്തിൽ മുനിസിപ്പൽ കൗൺസിലർ അസീറ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി പി രാജീവ്, ഹൈബി ഈഡൻ എം.പി എന്നിവർ പങ്കെടുക്കും. വിജയികൾക്ക് ഡൊമിനിക് ജോസഫ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 50,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് ഡോക്ടർ പോളി മാത്യു എവറോൺ ട്രോഫിയും 30000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 20,000 രൂപയും സമ്മാനം നല്കും.