കൊച്ചി: വിദ്യാലയങ്ങൾ വേണ്ടത്ര പ്രാധാന്യം നൽകാത്തതുകൊണ്ടാണ് പുതുതലമുറ വിദ്യാർത്ഥികൾ മലയാളഭാഷയിൽ നിന്ന് അകലുന്നതെന്ന് ഉമ തോമസ് എം.എൽ.എ പറഞ്ഞു. കെ.പി.സി.സി വിചാർ വിഭാഗ് മലയാള മസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മലയാള ഭാഷ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ചടങ്ങിൽ വിചാർവിഭാഗ് ജില്ലാ ചെയർമാൻ ഷൈജു കേളന്തറ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഡോ. ടി.എസ്. ജോയ്, ഡോ. ജസ്റ്റിൻ ജോർജ്, എ.കെ. രാജൻ. നോർബർട്ട് അടിമുറി, ലിജ ഫ്രാൻസിസ്. വിൻസ് പെരിഞ്ചേരി എന്നിവർ പ്രസംഗിച്ചു.