george-kuryan

ആലുവ: ഭാരതീയ ജനസംഘം സ്ഥാപകനും നെഹ്രു മന്ത്രിസഭയിൽ അംഗവുമായിരുന്ന ശ്യാമപ്രസാദ് മുഖർജി ജന്മദിന സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഒന്നായി കാണുന്നതിനും ഭരണഘടനയെ സംരക്ഷിക്കുന്നതിനുമായി മുഖർജി നടത്തിയ പോരാട്ടങ്ങൾ പ്രചോദനമാണെന്ന് മന്ത്രി പറഞ്ഞു. അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, ജനറൽ സെക്രട്ടറി വി.കെ. ഭസിത് കുമാർ, മണ്ഡലം പ്രസിഡന്റ് എ. സെന്തിൽ കുമാർ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ്, സംസ്ഥാന കൗൺസിൽ അംഗം എം.എൻ. ഗോപി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രദീപ് പെരുംപടന്ന, കെ.ആർ. റെജി തുടങ്ങിയവർ പ്രസംഗിച്ചു.