wip
എറണാകുളം അങ്കമാലി മേജർ അതിരൂപതയിൽ ഏകീകൃതബലി അർപ്പണത്തിന് സിനഡ് മെത്രാൻ മാർ കാണിക്കുന്ന നിസംഗ മനോഭാവത്തിനെതിരെ കാത്തലിക്ക് നസ്രാണി അസോസിയേഷൻ എറണാകുളം ബസിലിക്ക പള്ളിയുടെ മുന്നിൽ പ്രതികാത്മകമായി നടത്തിയ ചാട്ടവാർ പ്രയോഗ സമരം

കൊച്ചി: കാത്തലിക്ക് നസ്രാണി അസോസിയേഷൻ എറണാകുളം അങ്കമാലി മേജർ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ സിറോ മലബാർ സഭയുടെ ആസ്ഥാന ദേവാലായമായ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയുടെ മുന്നിൽ ചാട്ടവാർ പ്രയോഗസമരം നടത്തി. എറണാകുളം അങ്കമാലി മേജർ അതിരൂപതയിൽ ഏകീകൃതബലി അർപ്പണത്തിന് സിനഡ് മെത്രാന്മാർ കാട്ടുന്ന നിസംഗ മനോഭാവത്തിനെതിരെയായിരുന്നു സമരം.

മാർപാപ്പയുടെയും സിനഡിന്റെയും തീരുമാനങ്ങളനുസരിച്ച് ഏകീകൃത കുർബാന അർപ്പിക്കാൻ സഭ മെത്രാൻ സിനഡ് പരാജയപ്പെട്ട സാഹചര്യത്തിൽ സിനഡിനെ മരവിപ്പിച്ച് അപ്പ്‌സ്‌തോലിക്ക് അഡ്മിനിസ്‌ട്രേറേറ്ററെ നിയമിക്കാൻ വത്തിക്കാൻ തയ്യാറാകണം, ആരാധന ക്രമതർക്കം പരിഹരിച്ചതിന് ശേഷമേ ആഗസ്റ്റിലെ സിനഡ് സമ്മേളനം നടത്താവൂ തുടങ്ങിയവയാണ് സി.എൻ.എയുടെ ആവശ്യങ്ങൾ. സഭവിരുദ്ധർ പുറത്തിറക്കിയ വിശദീകരണ സർക്കുലർ സമരക്കാർ അഗ്‌നിക്കിരയാക്കി. കാത്തലിക്ക് നസ്രാണി അസോസിയേഷൻ ചെയർമാൻ ഡോ. എം.പി. ജോർജ് ഉദ്ഘാടനം ചെയ്തു. കൺവീനർ ജോസ് പാറേക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. അമൽ ചെറുതുരുത്തി, ഷൈബി പാപ്പച്ചൻ, പോൾസൺ കുടിയിരിപ്പിൽ, ലാലി ജോസ്, എം.എ. ജോർജ്, ഡേവീസ് ചൂരമന, ആന്റണി മേയ്ക്കാം തുരുത്തിൽ, ഡെയ്‌സി ജോയി , ഷിജു സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.