university

കൊച്ചി: പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമമനുസരിച്ച് ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ എസ്.സി,എസ്.ടി സെല്ല് തയ്യാറാക്കിയ നിയമാവലിയുടെയും റഗുലേഷന്റെയും പ്രകാശനം വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി നിർവഹിച്ചു. രജിസ്ട്രാർ പ്രൊഫ. സുനിത ഗോപാലകൃഷ്ണൻ ആദ്യപ്രതി സ്വീകരിച്ചു. ഹൈക്കോടതി ഗവ. പ്ലീഡർ അഡ്വ. കെ.കെ. പ്രീത മുഖ്യപ്രഭാഷണം നടത്തി. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ എസ്.സി, എസ്.ടി. സെൽ കോ-ഓർഡിനേറ്റർ പ്രൊഫ. കെ. ആർ. സജിത അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പസ് യൂണിയൻ ചെയർപേഴ്‌സൺ ഭഗത് കെ. ബാബു, എസ്.സി, എസ്.ടി. സെൽ അംഗങ്ങളായ ആർ. സന്തോഷ് കുമാർ, സി. അമലു എന്നിവർ പ്രസംഗിച്ചു.