കൊച്ചി: വിദേശത്തേക്കാൾ പത്തിലൊന്നു നിരക്കിൽ ഇന്ത്യയിൽ ക്യാൻസർ ചികിത്സ ലഭ്യമാണെന്നും ചികിത്സയ്ക്കായി മറ്റു രാജ്യങ്ങളെ ആശ്രയിച്ചിരുന്ന സാഹചര്യം മാറിയെന്നും കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ഇടപ്പള്ളി അമൃത ആശുപത്രിയിൽ കേരളത്തിലെ ആദ്യത്തെ കാർ-ടി സെൽ തെറാപ്പി സെന്റർ ഒഫ് എക്സലൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമൃത ആശുപത്രി സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ, അഡ്മിനിസ്ട്രേറ്റർ ഡോ.വിദ്യാ ഝാ , ഹെൽത്ത് സയൻസസ് റിസർച്ച് ഡീൻ ഡോ. ദാമോദരൻ വാസുദേവൻ, നാനോ സയൻസസ് ഡീൻ ഡോ. ശാന്തികുമാർ നായർ, ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം മേധാവി ഡോ. നീരജ് സിദ്ധാർത്ഥൻ, അസി.പ്രൊഫസർ ഡോ. മോനിഷ ഹരിമാധവൻ, ഇന്റർനാഷണൽ മാർക്കറ്റിംഗ് വിഭാഗം മേധാവി എസ്.എ. രേഷ്മ, ഇമ്മ്യൂണോ ആക്ട് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ ഷിരിഷ് ആര്യ എന്നിവർ സംസാരിച്ചു. കാർ ടി സെൽ തെറാപ്പിയെപ്പറ്റി സിംപോസിയവും നടത്തി.
കാർ ടി-സെൽ
ശരീരത്തിലെ പ്രതിരോധ കോശങ്ങളിൽ ജനിതക മാറ്റങ്ങൾ വരുത്തി ക്യാൻസറിനെതിരെ പൊരുതാൻ പ്രാപ്തമാക്കുന്ന ചികിത്സാ രീതിയാണ് കിമറിക് ആന്റിജൻ റിസപ്റ്റർ ടി-സെൽ തെറാപ്പിയെന്ന കാർ ടി-സെൽ തെറാപ്പി. ഐ.ഐ.ടി മുംബൈ ഇൻകുബേറ്റഡ് കമ്പനിയായ ഇമ്മ്യൂണോ ആക്ടുമായി സഹകരിച്ചാണ് ചികിത്സ.