കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്‌കൂൾ ഒഫ് എൻജിനീയറിംഗ് 2023-24 അക്കാദമിക വർഷം ബിരുദം കരസ്ഥമാക്കിയ വിദ്യാർത്ഥികളുടെ ബിരുദ സമർപ്പണം ജൂലായ് 12ന് സെമിനാർ കോംപ്ലക്‌സിൽ നടക്കും. പി.എച്ച്.ഡി, എം.ടെക്, ബി. ടെക് ബിരുദം കരസ്ഥമാക്കിയ , അറുന്നൂറിലേറെ വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുക്കും.