കോലഞ്ചേരി: വടവുകോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് മൂത്തൂറ്റ് ഗ്രൂപ്പ് നൽകിയ ആംബുലൻസിന്റെ താക്കോൽദാനം പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു. പുത്തൻകുരിശ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജൂബിൾ ജോർജ്, ടി.ആർ. വിശ്വപ്പൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബേബി വർഗീസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൽസി പൗലോസ്, ഉഷ വേണുഗോപാൽ, ശ്രീരേഖ അജിത്, വിഷ്ണു വിജയൻ, മുത്തൂറ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ചിക്കു എബ്രഹാം, മൂത്തൂറ്റ് സി.എസ്.ആർ ഇൻചാർജ് കെ.എസ്. സിമി, മാനേജർ ജോബിൻ ജോസഫ് ജോൺ എന്നിവർ സംസാരിച്ചു.