മൂവാറ്റുപുഴ: വി.ആർ.എ പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ടി.കെ. രാമകൃഷ്ണൻ സ്മാരക ലൈബ്രറി സെക്രട്ടറി എൻ.വി. പീറ്റർ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം കുമാർ കെ. മുടവൂർ അനുസ്മരണ പ്രഭാഷണം നടത്തി. എ. വിശ്വനാഥൻ നായരുടെ വസതിയിൽ നടന്ന വീട്ടക സദസിൽ ലൈബ്രറി വൈസ് പ്രസിഡന്റ് ആർ. രവീന്ദ്രൻ അദ്ധ്യക്ഷനായി. ജീജ വിജയൻ, സി.എൻ. കുഞ്ഞുമോൾ, ആർ. രാജീവ്, കെ.എസ്. രവീന്ദ്രനാഥ്, എ.ടി. രാജീവ്, ശ്രീദേവി ടീച്ചർ, ലീലാമണി , എ.ആർ. തങ്കച്ചൻ, എം.എം. രാജപ്പൻപിള്ള, രാധ വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.