തൃപ്പൂണിത്തുറ: ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസിൽ ബഷീർ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികൾ ബഷീർ കൃതികളിലെ വിവിധ കഥാ പാത്രങ്ങളുടെ വേഷം അനുകരിച്ചു. കഥാ സന്ദർഭങ്ങളുടെ ദൃശ്യാവിഷ്കാരം, ക്വിസ് മത്സരങ്ങൾ, ചിത്രരചന, ഡോക്യുമെന്ററി പ്രദർശനം, ബഷീർ കൃതികളുടെ പ്രദർശനം, അവതരണം എന്നിവ നടത്തി. ബഷീർ അനുസ്മരണ സമ്മേളനം പ്രിൻസിപ്പൽ ഒ.വി. സാജു ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ദീപ എസ്. നാരായണൻ അനുസ്മരണ പ്രസംഗം നടത്തി.