x

തൃപ്പൂണിത്തുറ: അന്യായമായ ഒഴിപ്പിക്കൽ അവസാനിപ്പിക്കുക, സർവ്വേ പൂർത്തീകരിച്ച മുഴുവൻ തൊഴിലാളികൾക്കും ലൈസൻസ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. തൃപ്പൂണിത്തുറ ഏരിയാ സെക്രട്ടറി അഡ്വ. എസ്. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. വി.കെ. ഡെയ്സൻ അദ്ധ്യക്ഷനായി. പി.പി. ഷാജി, വി.വി. മഹേഷ്, ഒ.പി. സരോജിനി എന്നിവർ സംസാരിച്ചു.