y

തൃപ്പൂണിത്തുറ: ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസിൽ 'അഭിവന്ദനം-2024' സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ വിജയം കൈവരിച്ച കുട്ടികൾക്ക് എൻഡോവ്മെന്റുകളും ക്യാഷ് അവാർഡും വിതരണം ചെയ്തു. കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എൻ ട്രസ്റ്റ് സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി ഇ.ജി. ബാബു അദ്ധ്യക്ഷനായി. ഐ.ടി അഡീഷണൽ കമ്മീഷണർ ജ്യോതിഷ് മോഹൻ സമ്മാനദാനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഒ.വി. സാജു, മുൻ ഹെഡ്മിസ്ട്രസ് എം.ബി. നടാഷ, എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ് എൽ. സന്തോഷ്, പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, ഹെഡ്മിസ്ട്രസ് ദീപ എസ്. നാരായണൻ എന്നിവർ സംസാരിച്ചു.