ഇടപ്പള്ളി: പത്ത് വർഷമായി തകർന്നുകിടന്നിരുന്ന പാലസ് റോഡ് സഞ്ചാരയോഗ്യമാക്കാൻ സമരം ചെയ്തവരെ ഇടപ്പള്ളി വികസന സമിതി ആദരിച്ചു. വികസന സമിതി ജനറൽ സെക്രട്ടറി കെ.ജി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. പണ്ഡിറ്റ് കറുപ്പൻ വിചാരവേദി പ്രസിഡന്റ് കെ.കെ. വാമലോചനൻ, സമരത്തിന് നേതൃത്വം നൽകിയ ഏലൂർ ഗോപിനാഥ്, കെ.എ. ഭാനുവിക്രമൻ, ശ്രീകുമാർ നേരിയംകോട്, രാധാകൃഷ്ണൻ കടവുങ്കൽ, രമേഷ് മാടവന, പി.ആർ സുരേഷ് അയ്യർ, കെ.പി. അനിൽകുമാർ, ശ്യാമളാ അനിൽകുമാർ എന്നിവരെ ആദരിച്ചു.