കൊച്ചി: സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ (എസ്.പി.ഐ.എ) ജില്ലാ സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ടി.ജെ വിനോദ് എം.എൽ.എ., സംസ്ഥാന പ്രസിഡന്റ് ജോസഫ് പെരുമായൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അലക്‌സ് മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അജോ മാത്യു, ജില്ലാ രക്ഷാധികാരി പി. നിസാർ, വ്യപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, രാജേഷ് കുമാർ, ജില്ലാ പ്രസിഡന്റ് എം. ചിത്രപ്രകാശ്, കെ.പി.എ ജില്ലാ ട്രഷറർ എ.ആർ. മനോജ്കുമാർ, തുടങ്ങിയവർ സംസാരിച്ചു.