തൃപ്പൂണിത്തുറ: പൂണിത്തുറ ഹരിത സൊസൈറ്റിയുടെ നേതൃത്വത്തിൽ 50-ാം ഡിവിഷൻ കമ്മിറ്റിയുടേയും കൃഷിഭവന്റേയും കുടുംബശ്രീയുടേയും സഹകരണത്തോടെ പാടച്ചിറയിൽ ആരംഭിച്ച ചെണ്ടുമല്ലി കൃഷി കോർപ്പറേഷൻ കൗൺസിലർ ഡോ. ടി.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. പൂണിത്തുറ ഹരിത സൊസൈറ്റി പ്രസിഡന്റ് വി.പി. ചന്ദ്രൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.ജി. പ്രദീപ്, ട്രഷറർ ഇ.കെ. സന്തോഷ്, പൂണിത്തുറ സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ടി.വി. വിശ്വംഭരൻ, എ.ഡി.എസ് ചെയർപേഴ്സൺ രാധികാ ബാബു, കെ.പി. ബിനു, കെ.കെ. ബാബു എന്നിവർ സംസാരിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലുറപ്പ് തൊഴിലാളികളാണ് കൃഷിനിലം ഒരുക്കിയത്. വിത്തുകൾ സൗജന്യമായി വിതരണം ചെയ്തു.