അങ്കമാലി: താലൂക്ക് ആശുപത്രിയിൽ മുൻ എൽ.ഡി.എഫ് ഭരണ സമിതി നടപ്പാക്കിയ സ്വപ്ന പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്ന നിലവിലെ നഗരസഭാ ഭരണസമിതിക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ അങ്കമാലി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. അഡ്വ. കെ. തുളസി സമരം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വിനീത ദിലീപ് അദ്ധ്യക്ഷയായി. അഡ്വ. കെ.കെ. ഷിബു. സജി വർഗീസ്. ടി.വൈ. ഏലിയാസ്, ജിഷ ശ്യാം, ഷോബി ജോർജ്, ആൻസി ജിജൊ എന്നിവർ പ്രസംഗിച്ചു. ആശുപത്രിയിൽ ആധുനിക സൗകര്യത്തോടുകൂടി ആരംഭിച്ച ശീതീകരിച്ച പ്രസവ വാർഡും മാതൃശിശു സംരക്ഷണ യൂണിറ്റും മാസങ്ങളായി അടച്ചുപൂട്ടിയ നിലയിലാണ്.