കാലടി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി അക്ഷരം വെളിച്ചം പദ്ധതി ആരംഭിച്ചു. പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങൾ ചർച്ച ചെയ്യുകയും ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യും. മികച്ച ആസ്വാദനക്കുറിപ്പിന് പുസ്തകങ്ങൾ സമ്മാനമായി നൽകും. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി പദ്ധതി ഉദ്ഘാടനം ചെയ്തു. മഞ്ഞപ്ര ഉണ്ണിക്കൃഷ്ണൻ ഐ.വി. ദാസ് അനുസ്മരണം നടത്തി. ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി കെ.കെ.വിജയൻ, ഗ്രാമ പഞ്ചായത്ത് അംഗം സി.വി. അശോക് കുമാർ, തങ്കച്ചൻ ജോസഫ്, വിജയലക്ഷ്മി ചന്ദ്രൻ, ഐ.പി. ജേക്കബ്, വിജയൻ ആലമറ്റം, പി.ആർ. ആനന്ദ് എന്നിവർ പ്രസംഗിച്ചു.