ആലുവ: കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനം ജൂലായ് പത്തിന് തോട്ടുമുഖം വൈ.എം.സി.എയിൽ നടക്കും. രാവിലെ ഒമ്പതിന് പതാക ഉയർത്തും. 10ന് പ്രതിനിധി സമ്മേളനം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യ ഉദ്ഘാടനം ചെയ്യും.

ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന മുഖ്യാതിഥിയാകും. കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് ജെ. ഷാജിമോൻ അദ്ധ്യക്ഷത വഹിയ്ക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു, ജില്ലാ സെക്രട്ടറി എം.വി. സനിൽ എന്നിവർ സംസാരിക്കും.

വൈകീട്ട് 3.30ന് സാംസ്‌കാരിക സമ്മേളനം സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സിനിമാതാരം രഞ്ജിപണിക്കർ വിശിഷ്ടാതിഥിയാകും. നിരൂപകൻ കെ.വി. സഞ്ജയ് മുഖ്യപ്രഭാഷണം നടത്തും. പൊലീസുദ്യോഗസ്ഥൻ ഷിബുരാജ് എരമല്ലൂർ ഏകപാത്ര നാടകം 'മുറുക്കാൻ' അവതരിപ്പിക്കും.
സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 9.30ന് ഡി.പി.ഒ ഹാളിൽ ലീഗൽ റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന റൈറ്റേഴ്‌സ് ക്ലാസ് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്യും. ബി. സമേഷ്, കെ.കെ. ജോർജ്, ഇ.കെ. സോൾജിമോൻ എന്നിവർ ക്ലാസെടുക്കും.