കാലടി: സി.പി.എം മലയാറ്റൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷിക്കും ചെണ്ടുമല്ലി കൃഷിക്കും വിത്തിട്ടു. വിത്ത് വിതയ്ക്കൽ കർഷക സംഘം അങ്കമാലി ഏരിയ സെക്രട്ടറി പി. അശോകൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി.എൻ. അനിൽകുമാർ അദ്ധ്യക്ഷനായി. കർഷകഭേരി പഞ്ചായത്ത് കൺവീനർ വി.ജി രജി, കെ.കെ. വത്സൻ, കെ.ജെ. ബോബൻ, സതി ഷാജി, ഷീബ ബാബു, കെ.വി. ദിലീപ്, ജെസി തോമസ് എന്നിവർ പങ്കെടുത്തു. പച്ചക്കറി വിത്തുകളുടെ വിതരണവും നടന്നു.