നെടുമ്പാശേരി: വടക്കേ അടുവാശേരി കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക ഗ്രാമീണ വായനശാല സംഘടിപ്പിച്ച പി. കേശവദേവ് അനുസ്മരണം ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം പി.ആർ. സത്യൻ ഉദ്ഘാടനം ചെയ്തു. ചരിത്ര അദ്ധ്യാപകൻ ജോബി വർഗീസ് പി. കേശവദേവിനെ അനുസ്മരിച്ചു. വായനശാല പ്രസിഡന്റ് വി.കെ. പുഷ്പാംഗദൻ അദ്ധ്യക്ഷയായി. സെക്രട്ടറി എ.വി. പ്രദീപ്, ഗീത ടീച്ചർ, വി.കെ. അനീഷ്, ബാലചന്ദ്രൻ, കെ.കെ. ജയൻ, ടി.വി. മുരുഗദാസ് എന്നിവർ സംസാരിച്ചു.