ആലുവ: കീഴ്മാട് ഗ്രാമോദ്ധാരണ വായനശാല സംഘടിപ്പിച്ച ഐ.വി. ദാസ് അനുസ്മരണം ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം മുസ്തഫ കമാൽ ഉദ്‌ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം.പി. വിശ്വനാഥൻ അദ്ധ്യക്ഷനായി. പി.പി. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി വിജയൻ കണ്ണന്താനം, എം.എസ്. ശശിരാജ്, എ.കെ. ബാബു, ടി.കെ. സജീവൻ, അജിത രഘു, എ.വി. രജികുമാർ, മഹേഷ് സുദർശനൻ എന്നിവർ സംസാരിച്ചു.