കൊച്ചി: ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്കുള്ള അവാർഡുകൾ മന്ത്രി വി.ശിവൻകുട്ടി വിതരണം ചെയ്തു. മികച്ച യൂണിറ്റായി ചേരാനെല്ലൂർ അൽഫറൂഖ്യ ഹൈസ്‌കൂളിനെ തിരഞ്ഞെടുത്തു. 30,000 രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്.
രണ്ടാം സ്ഥാനം നേടിയ കാഞ്ഞൂർ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിന് 25,000 രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവും ലഭിച്ചു. വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്‌കൂളിനാണ് മൂന്നാം സ്ഥാനം. 15,000 രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. 2023-24 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡിനർഹരായവരെ കണ്ടെത്തിയത്.