കിഴക്കമ്പലം: എസ്.എൻ.ഡി.പി യോഗം പഴങ്ങനാട് ശാഖയുടെ 94-ാമത് വാർഷിക പൊതുയോഗം ഡയറക്ടർ ബോർഡ് അംഗം പി.പി. സനകൻ ഉദ്ഘാടനം ചെയ്തു. ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷനായി. ഭാരവാഹികളായി ടി.കെ. ബിജു (പ്രസിഡന്റ്), ശശിധരൻ മേടയ്ക്കൽ (സെക്രട്ടറി), ജി. അനിദാസ് (വൈസ് പ്രസിഡന്റ്), എൻ.ടി. തമ്പി (യൂണിയൻ കമ്മിറ്റി അംഗം), കമ്മിറ്റി അംഗങ്ങളായി ടി.കെ. രാജൻ, എസ്. രവീന്ദ്രൻ, പി.ആർ. രാജേഷ്, എൻ.ബി. ബിജു, പി.എ. ബാലകൃഷ്ണൻ, പി.വി. രവി, പരമേശ്വരൻ മണ്ഡപത്തിൽ എന്നിവരെയും പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി ടി.കെ. സോമൻ, ശൈലജ വിജയൻ, പി.ആർ. രമേശ് എന്നിവരെയും തിരഞ്ഞെടുത്തു.