കൊച്ചി: കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വായനാപക്ഷാചരണം സമാപന സമ്മേളനവും ഐ.വി.ദാസ് അനുസ്മരണവും എഴുത്തുകാരൻ വി.ജെ. ജെയിംസ് ഉദ്ഘാടനം ചെയ്തു. തമ്മനം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ. ദാസ് അദ്ധ്യക്ഷത വഹിച്ചു. വിനോദ് കൃഷ്ണ, അഡ്വ. കെ.മോഹനചന്ദ്രൻ, രമേശൻ മല്ലശേരി,സലില്ല മുല്ലൻ, കെ. എൻ.ലെനിൻ, രാജേഷ് തുടങ്ങിയവർ സംസാരിച്ചു.