n

കൊച്ചി/തൃപ്പൂണിത്തുറ: ഏകീകൃത കുർബാന അർപ്പണത്തെച്ചാല്ലി അഞ്ച് ഇടവക പള്ളികളിൽ തർക്കം. വൈദികരും വിശ്വാസികളും ഇടപെട്ടതോടെ സംഘർഷം ഒഴിവായി. തൃപ്പൂണിത്തുറയിലും വൈക്കം ഫൊറോനയിലും കൺവെൻഷൻ തടസപ്പെടുത്താൻ സഭാ അനുകൂലികൾ ശ്രമിച്ചെങ്കിലും പൊലിസ് ഇടപെട്ട് പരിഹരിച്ചു.

കാലടി മഞ്ഞപ്ര ഫൊറോനയിലെ നടുവട്ടം, കാഞ്ഞൂർ ഫൊറോനയിലെ വെള്ളാരപ്പിള്ളി, ചേർത്തല ഫൊറോനയിലെ സെന്റ് മാർട്ടിൻ പള്ളി, ഇടപ്പള്ളി ഫൊറോനയിലെ സൗത്ത് വാഴക്കുളം, വൈക്കം ഫൊറോനയിലെ ഉദയനാപുരം എന്നിവിടങ്ങളിലായിരുന്നു തർക്കം.

ഏകീകൃത കുർബാന അർപ്പിക്കുന്നിടത്ത് സമവായം അനുസരിച്ച് ജനാഭിമുഖ കുർബാനയ്ക്കും അവസരം ഒരുക്കിയില്ലെങ്കിൽ വിശ്വാസികളോടൊപ്പം പ്രതിരോധിക്കുമെന്ന് അൽമായ മുന്നേറ്റം അറിയിച്ചു. സഭാനേതൃത്വം വാക്ക് പാലിച്ചില്ലെങ്കിൽ ഒരു പള്ളിയിലും സമവായമായി ഏകീകൃത കുർബാന അർപ്പിക്കാൻ അനുവദിക്കില്ലെന്ന് അൽമായ മുന്നേറ്റം അറിയിച്ചു.

 വിശ്വാസസംഗമത്തിൽ സംഘർഷം

തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ ജനാഭിമുഖ കുർബാന അനുകൂലിക സംഘടിപ്പിച്ച വിശ്വാസ സംഗമത്തിലാണ് സംഘർഷമുണ്ടായത്. ഇരുപക്ഷത്തു നിന്നുമുള്ള പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. പൊലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.

പള്ളി ഓഡിറ്റോറിയത്തിൽ സഭയ്ക്കെതിരെ സമ്മേളനം നടത്തരുതെന്ന് ഏകീകൃത കുർബാന അനുകൂലികളുടെ സംഘടനയായ ദൈവജന മുന്നേറ്റം ഫൊറോന വികാരിക്കും അതിരൂപതാ അധികാരികൾക്കും പൊലീസിനും കത്ത് നൽകിയിരുന്നു. വികാരിയുടെ നേതൃത്വത്തിൽ സമ്മേളനം നടത്തയിതോടെയാ്ണ ദൈവജന മുന്നേറ്റം പ്രവർത്തകർ പ്രതിഷേധിച്ചത്.