ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി ഷെമീർ ലാലയുടെ ഉപതിരഞ്ഞടുപ്പ് കൺവെൻഷൻ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം യു.ഡി.എഫ് ചെയർമാൻ സി.പി. നാസർ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, ഐ.എൻ.ടി.യു.സി. നേതാവ് വി.പി. ജോർജ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എ. മുജിബ്, രാജി സന്തോഷ്, ലത്തീഫ് പുഴിത്തറ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് അംഗമായിരുന്ന സി.പി. നൗഷാദിന്റെ നിര്യാണത്തെ തുടർന്നാണ് തിരഞ്ഞടുപ്പ് പ്രഖ്യാപിച്ചത്.