കാലടി: അയ്യമ്പുഴ കട്ടിംഗ് പുലരി ലൈബ്രറി ആൻഡ് ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഐ.വി. ദാസ് അനുസ്മരണവും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. വായനശാല വൈസ് പ്രസിഡന്റ് കെ.ടി. ബെന്നി അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. ജിനേഷ് ജനാർദ്ദനൻ ഐ.വി. ദാസ് അനുസ്മരണം നടത്തി. വായനശാല സെക്രട്ടറി സി.ജെ. തോമസ്, ടി.ഐ. ടോമി , എം.എസ്. പ്രഹ്ലാദൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി.