പറവൂർ: പറവൂർ നഗരത്തിന്റെ സിരാകേന്ദ്രമായ കച്ചേരി മൈതാനത്തിന്റെ ദുരവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ ബി.ജെ.പി മണ്ഡലം നേതൃയോഗം തിരുമാനിച്ചു. പൊട്ടിപൊളിഞ്ഞ് കിടക്കുന്ന ടൈലുകൾ, വെള്ളക്കെട്ട്, മാലിന്യകൂമ്പാരം എന്നിവയ്ക്ക് പരിഹാരം കാണണം. ഇതിനായി 12ന് രാവിലെ 10 മുതൽ വൈകിട്ട് 5വരെ മണ്ഡലം പ്രസിഡന്റ് ടി.എ. ദിലീപിന്റെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തും. നേതൃയോഗം ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. ടി.എ. ദിലീപ് അദ്ധ്യക്ഷനായി. ഇ.എസ്. പുരുഷോത്തമൻ, ടി.ജി. വിജയൻ, സോമൻ ആലപ്പാട്ട്, അജി പോട്ടശേരി, ബി. ജയപ്രകാശ്, രാജു മാടവന എന്നിവർ സംസാരിച്ചു.