shibu-kk

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ സിയാൽ ടാക്‌സി ബെനഫിഷറീസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഓൺലൈൻ ടാക്‌സികളുടെ അതിക്രമത്തിനും കടന്നുകയറ്റത്തിനുമെതിരെ സംഘടിപ്പിച്ച പ്രതിഷേധം ജനറൽ സെക്രട്ടറി കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു.

ടാക്‌സി വാഹനങ്ങൾക്ക് എയർപോർട്ടിനകത്ത് പ്രവേശിക്കുന്നതിന് പാർക്കിംഗ് ഫീസ് നിർബന്ധമാക്കിയതിനാൽ യാത്രക്കാരെ ഇറക്കാൻ വരുന്നവർ വാഹനങ്ങൾ പാർക്ക് ചെയ്ത് യാത്രക്കാരെ കയറ്റി മടങ്ങുന്നത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. യൂണിയൻ പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലീബ് അദ്ധ്യക്ഷത വഹിച്ചു. എം.എൻ. ഗോപി, ടി.വൈ. ഏല്യാസ്, പി.ജെ. ജോയി, ടി.വൈ. എൽദൊ, പി.എ. ഡേവിസ്, എ.ഒ. തോമസ്, ടി.കെ. ബിനു, വി.യു. സിബി, എൽദൊ യോഹന്നാൻ, വിനോദ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.