മൂവാറ്റുപുഴ: വായന പക്ഷാചരണത്തോടനുബന്ധിച്ച് വാളകം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പുസ്തക ആസ്വാദന പരിപാടിയുടെ ഉദ്ഘാടനം എം.വി. ശ്രീദേവി നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.കെ. മാത്തുക്കുട്ടി അദ്ധ്യക്ഷനായി. ബെന്യാമിന്റെ നിശബ്ദ സഞ്ചാരം എന്ന പുസ്തകം അശ്വതി പി.എസ് പരിചയപ്പെടുത്തി. ഇ.എ. രാഘവൻ, ശ്രീദേവി വിനയൻ, സി.യു. ചന്ദ്രൻ, ഏലിയാസ് പീറ്റർ, ലൈബ്രറി സെക്രട്ടറി സജി സി. കർത്താ, കെ.പി.ഹരിദാസ്, ലൈബ്രറിയാൻ സോമി തോമസ് എന്നിവർ സംസാരിച്ചു.