പറവൂർ: പറവൂർ ബാബു രചിച്ച ആർത്തവം വേര് നേര് പോര് എന്ന പുസ്തകം യുവ എഴുത്തുകാരി അപർണ ആരുഷി പ്രകാശനം ചെയ്തു. കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി അദ്ധ്യക്ഷയായി. കെ.എൻ. ലത, പി.എം. ഷൈനി, പി.പി. സുകുമാരൻ എന്നിവർ സംസാരിച്ചു.