മുളന്തുരുത്തി: ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാകമ്മിറ്റി കളമശേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി എല്ലാ ദിവസവും നടത്തിവരുന്ന ഉച്ചഭക്ഷണ വിതരണ പരിപാടിയായ ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ മുളന്തുരുത്തി മേഖലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ പൊതിച്ചോർ വിതരണം ചെയ്തു. പൊതിച്ചോറുമായി പോകുന്ന വാഹനം മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതിക അനിൽ ഫ്ലാഗ്ഓഫ് ചെയ്തു. മേഖലാ പ്രസിഡന്റ് ഹരികൃഷ്ണൻ എം.എസ് അദ്ധ്യഷത വഹിച്ചു. പി.ഡി.രമേശൻ, ലിജോ ജോർജ്, ജോയൽ കെ. ജോയി എന്നിവർ സംസാരിച്ചു.