പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ വായനാപക്ഷാ ചരണത്തോടനുബന്ധിച്ച് കാനാമ്പുറം അഴയിൽ ചന്ദ്രന്റെ വീട്ടുമുറ്റത്ത് നാടാകെ വായനക്കൂട്ടം പരിപാടി സംഘടിപ്പിച്ചു. കേരളകൗമുദി ലേഖകൻ എം.എസ് സജീവൻ മുഖ്യാതിഥിയായി. ആഗ്‌നയ സി. സന്തോഷ്, ലക്ഷ്മി കെ.എസ്, മെർലിൻ പി.ജി, ശ്രീലക്ഷ്മി, ആദിലക്ഷ്മി, ശ്രേയ ബിനീഷ്, ഏഞ്ജൽ മരിയ എഡിസൺ, ജോയ് കാനാമ്പുറം, കൃഷ്ണപ്രിയ കെ. ആനന്ദൻ, മെറിൻ പി. ജിജിൻ, അമയ സന്തോഷ്, നിഷ സന്തോഷ് എന്നിവർ രചനകൾ അവതരിപ്പിച്ചു. വായനശാല വൈസ് പ്രസിഡന്റ് പി.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം മഹേഷ്, പി.കെ ജിനീഷ്, എൻ.ഡി. ജോസഫ്, സി.കെ. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.