karshika-bank-paravur-

പറവൂർ: പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ നേതൃത്വത്തിൽ അന്തർദേശീയ സഹകരണദിനം ആഘോഷിച്ചു. സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ടി.എ. നവാസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ അദ്ധ്യക്ഷനായി. ഭരണസമിതി അംഗം പി.പി. ജോയ് സഹകരണ ദിനസന്ദേശം നൽകി. ബാങ്ക് ഭരണസമിതി അംഗങ്ങളായ എം.ബി. അഷറഫ്, വി.ആർ. അനിരുദ്ധൻ, വി.ആർ. ഗോപാലകൃഷ്ണൻ, ലത മോഹനൻ, ബിൻസി സോളമൻ, കെ.എൽ. അഞ്ജലി എന്നിവർ സംസാരിച്ചു. കെ.കെ. അലി സഹകരണദിന പ്രതിജ്ഞ ചൊല്ലികൊടുത്തു.