vayana

മൂവാറ്രുപുഴ: വായനപക്ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് മേക്കടമ്പ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന വീട്ടക വായനാസദസും ഐ.വി. ദാസ് അനുസ്മരണവും സൂസി ടീച്ചർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി എം.എ. എൽദോസ് അദ്ധ്യക്ഷനായി. ലൈബ്രറി പ്രസിഡന്റ് എൻ. ജയൻ മുഖ്യ പ്രഭാഷണം നടത്തി. പി.കെ. ബിനു, പോൾ ഊരംകുഴിയിൽ, ആശ സജി എന്നിവർ പുസ്തകാവതരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ജോൺസൺ സ്വാഗതവും ലൈബ്രറി ബാലവേദി പ്രിസിഡന്റ് അഖിലേഷ് രാജീവ്‌ നന്ദിയും പറഞ്ഞു.