കൊച്ചി: ആലിൻചുവട് ജനകീയ വായനശാലയുടെ നേതൃത്വത്തിൽ ഐ.വി. ദാസ് അനുസ്മരണവും വായനപക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ ആസ്വാദന കുറിപ്പ് മത്സരത്തിൽ വിജയികളായ വെണ്ണല ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം അഡ്വ. എ.എൻ. സന്തോഷ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.എസ്. ശിവരാമകൃഷ്ണൻ അദ്ധ്യക്ഷനായി. കെ.എസ്. സലജൻ പി., ജനാർദ്ദനൻ, സി.എൽ. ലീഷ് എന്നിവർ സംസാരിച്ചു.