മൂവാറ്റുപുഴ: സി.പി.ഐ നേതാക്കളായിരുന്ന സി.വി .യോഹന്നാൻ, ജോർജ് കുന്നപ്പിള്ളി, ടി.കെ. കരുണൻ എന്നിവരുടെ അനുസ്മരണ യോഗം പാർട്ടി ജില്ലാ സെക്രട്ടറി കെ.എം .ദിനകരൻ ഉദ്ഘാടനം ചെയ്തു. ഇതോനടനുബന്ധിച്ച് നടത്തിയ പ്രതിഭാ സംഗമം എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ അദ്ധ്യക്ഷനായി. ഇ. കെ .സുരേഷ്, എൽദോ എബ്രാഹം, കെ.എ. നവാസ്, വിൻസൻ ഇല്ലിക്കൽ, എം.വി. സുഭാഷ്, പോൾ പൂമറ്റം, സീന ബോസ്, കെ.ഇ. ഷാജി, പി.എ. അബ്ദുൽ അസീസ്, കെ.പി. അലിക്കുഞ്ഞ്, എൻ.കെ. പുഷ്പ, അനിത റെജി എന്നിവർ സംസാരിച്ചു.