sahakarana-dinacharanam

കൊച്ചി: കണയന്നൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സഹകരണ ദിനാചരണം യൂണിയൻ ചെയർമാൻ ടി.എസ്. ഷൺമുഖദാസ് ഉദ്ഘാടനം ചെയ്തു. വെണ്ണല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. എ.എൻ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.സെമിനാറിൽ അസിസ്റ്റന്റ് രജിസ്ട്രാർ സുബീഷ് ബാബു സംസാരിച്ചു. വി​വിധ സഹകരണ ബാങ്ക് പ്രസിഡന്റുമാരായ കെ.ടി. എൽദോ, പി.എച്ച്. ഷാഹുൽ ഹമീദ്, ടി.കെ. മോഹനൻ, സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളായ ടി. മായാദേവി, സി.പി. അനിൽ, വി.ജി. സുധികുമാർ, അസിസ്റ്റന്റ് രജിസ്ട്രാർ ഇൻ ചാർജ് വി.എൻ. ഷീബ എന്നിവർ സംസാരിച്ചു.