
വൈപ്പിൻ: ജില്ലയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡ് 'മികവ് 2024' കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. സമ്മാനിച്ചു.
89 എസ്.എസ്.എൽ.സി.ക്കാരും 36 പ്ലസ്ടുക്കാരും ഉൾപ്പെടെ 125 പേർക്കാണ് അവാർഡ് സമ്മാനിച്ചത്. തൊഴിലാളി ശ്രേഷ്ട അവാർഡ് പി. കെ. മുരളിക്കും മത്സ്യബന്ധനത്തിനിടെ മരിച്ച രമേശിന്റെ ഭാര്യ സന്ധ്യയ്ക്ക് ഇൻഷ്വറൻസ് ധനസഹായമായി 10 ലക്ഷം രൂപയും എം.എൽ.എ. വിതരണം ചെയ്തു.
ഞാറക്കൽ പെരുമ്പിള്ളി എസ്. എൻ. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ അദ്ധ്യക്ഷനായി. ജില്ല മാനേജർ ടി. ഡി. സുധ, ജില്ല പഞ്ചായത്ത് അംഗം കെ. ജി. ഡോണോ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിൽഡ റിബേരോ, ഞാറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു തുടങ്ങിയവർ പങ്കെടുത്തു.