കോലഞ്ചേരി: കുന്നത്തുനാട് താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിഷൻ സി പ്രോഗ്രാം ഡയറക്ടർ ബോർഡ് അംഗം കെ. ശ്രീശകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് സി.എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സെൻട്രൽ ഗവൺമെന്റ് കൗൺസിൽ അഡ്വ. എം.ബി. സുദർശനകുമാർ ക്ലാസ് നയിച്ചു. യൂണിയൻ സെക്രട്ടറി രഞ്ജിത്ത് എസ്. മേനോൻ, കമ്മിറ്റി അംഗം എം.ബി. രഞ്ജിത് എന്നിവർ സംസാരിച്ചു. പത്താം ക്ളാസ് വിദ്യാർത്ഥികൾക്ക്
പഠനത്തിലും ജീവിതത്തിലും ആത്മവിശ്വാസം വർദ്ധിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.