kuzhi

മൂവാറ്റുപുഴ: എം.സി റോഡിലെ അശാസ്ത്രീയമായ കുഴി അടയ്ക്കൽ അപകടങ്ങൾ സൃഷ്ടിക്കുന്നു. മൂവാറ്റുപുഴ നഗരത്തിലെ 130 ജഗ്ഷന് സമീപം പൈപ്പ് പൊട്ടി തകർന്ന ഭാഗത്തെ കുഴി മണ്ണിട്ട് റോഡിൽ നിന്ന് ഉയർത്തി മൂടിയാതാണ് അപകടത്തിന് ഇടയാക്കിയത്. തിരക്കേറിയ റോഡിൽ വാഹനങ്ങൾ മൺത്തിട്ടിൽ കയറി മറിയുകയാണ്. രണ്ടു ദിവസത്തിനിടെ നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൈപ്പ് പൊട്ടൽ വ്യാപകമാണ്. തുടർന്ന് ഇത്തരത്തിൽ തന്നെയാണ് എല്ലായിടത്തും കുഴികൾ അടയ്ക്കുന്നത്. ശനിയാഴ്ച നടന്ന താലൂക്ക് സഭയിൽ മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി വിഷയം ഉന്നയിച്ചങ്കിലും പരസ്പരം പഴിചാരി പി.ഡബ്ല്യു.ഡിയും വാട്ടർ അതോറിറ്റിയും ഒഴിഞ്ഞുമാറുകയായിരുന്നു.