വൈപ്പിൻ: പള്ളിപ്പുറം സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ മത്സ്യമേഖലയിലെ പ്രതിസന്ധിയും പരിഹാര നിർദ്ദേശങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം.പി. ഷൈനി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.വി. എബ്രഹാം അദ്ധ്യക്ഷനായി.
സി.എം.എഫ്ആർ.ഐ. പ്രിൻസിപ്പൽ സയിന്റിസ്റ്റ് ഡോ. സി. രാമചന്ദ്രൻ വിഷയം അവതരിപ്പിച്ചു. പ്രിൻസിപ്പൽ സയിന്റിസ്റ്റ് ഡോ.അബ്ദുസമദ് മോഡറേറ്ററായിരുന്നു.
മത്സ്യമേഖലയിലെ വിവിധ സംഘടനാ ഭാരവാഹികളായ പി.വി. ലൂയിസ്, കെ.കെ. മോഹൻലാൽ, എ.കെ. ഗിരീഷ്, എം.ജെ. ടോമി, വി.ഒ. ജോണി, റെജോഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ബാങ്ക് വൈസ് പ്രസിഡന്റ് എ.എസ്. രതീഷ് സ്വാഗതവും സെക്രട്ടറി കെ.ബി. ലിസി നന്ദിയും പറഞ്ഞു.