bank

മൂവാറ്റുപുഴ: മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കിലെ അംഗങ്ങളുടെയും ജീവനക്കാരുടെയും കുട്ടികളിൽ 2024ലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ അന്താരാഷ്ട്ര സഹകരണ ദിനത്തിൽ ആദരിച്ചു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തിയ പ്രതിഭാ സംഗമം ബാങ്ക് ചെയർമാൻ അഡ്വ. എ.എ. അൻഷാദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് ചെയർമാൻ പി .വി .ജോയി അദ്ധ്യക്ഷനായി. ബോർഡ് മെമ്പർ സജി ജോർജ്,​ ബാങ്ക് ജനറൽ മാനേജർ എം.എ. ഷാന്റി എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ 61 കുട്ടികൾക്ക് പ്രശസ്തി ഫലകവും, ക്യാഷ് അവാർഡും സമ്മാനിച്ചു.